പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 2,02,785 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ ഏഴംകുളം സ്വദേശി (87), കുന്നന്താനം സ്വദേശി (80) എന്നിവർ ഇന്നലെ മരിച്ചു. ജില്ലയിൽ 172 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,99,516 ആണ്. ജില്ലക്കാരായ 1836 പേർ ചികിത്സയിലാണ്. ഇതിൽ 1798 പേർ ജില്ലയിലും 38 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
ജില്ലയിൽ ആകെ 6867 പേർ നിരീക്ഷണത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |