മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മത കലാലയ വിദ്യാർത്ഥി കൂട്ടായ്മയായ ത്വലബ വിംഗിന്റെ ആറാമത് ത്വലബാ സമ്മേളനത്തിന് നാളെ പെരിന്തൽമണ്ണ എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ തുടക്കമാവും.
ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കേരള, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. തത്വചിന്ത, വൈദ്യം, ഗോളശാസ്ത്രം, നവമാദ്ധ്യമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുക്കും. പത്ത് സെഷനുകളായാണ് സമ്മേളനം നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |