പെരിന്തൽമണ്ണ: അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സമാപിച്ച 25ാമത് എം.ജി.യൂണിവേഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ (76 കിലോ വിഭാഗം) ആൻ മേരി ജോസഫ് സ്വർണം നേടി. 27ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും ആൻ മേരി യോഗ്യത നേടി. അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മരിയൻ സ്പോർട്സ് അക്കാദമി താരവുമായ ആൻ മേരി ജോസഫ് പാലാ അൽഫോൻസ കോളജിലെ ബി.എസ്.സി വിദ്യാർത്ഥിയാണ്.പരിയാപുരം ഉതുപ്പാശ്ശേരി ജോസഫിന്റെയും സുജയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |