SignIn
Kerala Kaumudi Online
Friday, 26 April 2024 4.47 PM IST

ഭാഷ സംരക്ഷണം ഉത്തരവാദിത്തം:പ്രൊഫ. വെങ്കടേശ്വരലു

thulu
സെമിനാറിനെ ഭാഗമായി കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വെബ്‌സൈറ്റ് കണ്ണൂർ സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എ. ബാബു പ്രകാശനം നിർവഹിച്ചപ്പോൾ

കാഞ്ഞങ്ങാട്: വ്യവസായവൽക്കരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും കാലത്ത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണം സാമൂഹികമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസിലർ പ്രൊഫ. വെങ്കടേശ്വരലു പറഞ്ഞു. നാട്യരത്‌നം കണ്ണൻ പട്ടാളി കഥകളി ട്രസ്റ്റും കേന്ദ്ര സർവകലാശാലാ മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച തുളു : നാട്, ഭാഷ, സംസ്‌കാരം എന്ന വിഷയത്തിലുള്ള ദ്വിദിന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള വിഭാഗം തലവൻ ഡോ.വി.രാജീവ് അദ്ധ്യക്ഷനായിരുന്നു. കണ്ണൂർ സർവകലാശാല പ്രൊ - വൈസ് ചാൻസിലർ ഡോ.എ. സാബു മുഖ്യാതിഥിയായി. ഡോ.വി. ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തി. സദനം ബാലകൃഷ്ണൻ ആശാൻ 2021ലെ പുരസ്‌കാര പ്രഖ്യാപനം നടത്തി. ഡോ.രാധാകൃഷ്ണ ബെള്ളൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.എം.ശ്രീധരൻ സ്വാഗതവും ഉദയഭാനു നന്ദിയും പറഞ്ഞു.

ഉച്ചയ്ക്കു ശേഷം ഡോ.വി.ജയരാജന്റെ അദ്ധ്യക്ഷതയിൽ തുളു : പാഡ് ദണെ എന്ന വിഷയത്തിൽ
ഡോ.രാജേഷ് ബജ്ജംഗള പ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.