SignIn
Kerala Kaumudi Online
Friday, 26 April 2024 11.35 PM IST

ജില്ലയിലെ സ്പീഡ് കാമറകൾ കണ്ണടച്ചു : 20 കാമറകൾ പ്രവർത്തന രഹിതം

bffffffff

മലപ്പുറം : ജില്ലയിലെ പ്രധാന നിരത്തുകളിലടക്കം സ്ഥാപിച്ച സ്പീഡ് കാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായിട്ട് നാളുകളേറെയായി. 2013ൽ സ്ഥാപിച്ചവയാണിവ. പ്രവർത്തിക്കാത്ത കാമറകളെ കുറിച്ചുള്ള വിശദമായ പഠനം നടത്തി പരിഹാര നടപടികൾ കെൽട്രോൺ നടത്തി വരുന്നുണ്ടെങ്കിലും റോഡുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകാതെ ഇത്തരം സ്പീഡ് കാമറകൾ പ്രവർത്തന സജ്ജമാക്കാൻ സാധിക്കില്ല.

ദേശീയപാതകളടക്കം വീതി കൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതും ഇന്റർനെറ്റ് സംവിധാനത്തിലെ അപാകതകളുമാണ് കാമറകൾ പ്രവർത്തിക്കാതായതിന്റെ പ്രധാന കാരണങ്ങൾ. വീതി കൂട്ടിയ ഭാഗങ്ങളിൽ കാമറകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ജില്ലയിൽ 23 സ്ഥലങ്ങളിലാണ് സ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ മൂന്നിടങ്ങളിലെ കാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനത്തിലുള്ളത്. ബാക്കി 20 കാമറകളും മാറ്റി സ്ഥാപിക്കേണ്ടതോ​കേബിളിന്റെ കേടുപാടുകൾ തീർത്ത് വീണ്ടും പുനഃസ്ഥാപിക്കേണ്ടതോ ആണ്.

ഇന്റർനെറ്റില്ല; കണ്ണടച്ച് കാമറകൾ

ബി.എസ്.എൻ.എൽ വൈ മാക്സ് സംവിധാനം നിറുത്തലാക്കിയതും ബി.എസ്.എൻ.എൽ കേബിൾ തകരാറുമാണ് ഭൂരിഭാഗം കാമറകളും പ്രവർത്തന രഹിതമാവാൻ കാരണം. വൈമാക്സ് നിറുത്തലാക്കിയത് കാരണം മൂന്നിടങ്ങളിലും കേബിൾ തകരാർ മൂലം നാലിടങ്ങളിലുമാണ് കാമറ പ്രവർത്തനരഹിതമായിട്ടുള്ളത്. റോഡ് പ്രവൃത്തി നടക്കുന്നതിനാൽ സെൻസർ ലൂപ്പിൽ കേടുപാടുകൾ സംഭവിച്ചത് കാരണം മൂന്നിടങ്ങളിലെ കാമറകൾ പ്രവർത്തന രഹിതമായി. റോഡ് നവീകരണത്തിന്റെ ഭാഗമായി ആറ് സ്ഥലങ്ങളിൽ കാമറകൾ മാറ്റിസ്ഥാപിക്കാനുണ്ട്. മറ്റു കാരണങ്ങൾ കൊണ്ട് കേടുപാടുകൾ സംഭവിച്ചത് വേറെയുമുണ്ട്.

ബി.എസ്.എൻ.എൽ കേബിൾ തകരാർമൂലം

കടവല്ലൂർപാടം - 2കാമറകൾ

അതിരുമട - 2 കാമറകൾ

വൈ മാക്സ് നിർത്തലാക്കിയത് കാരണം

കാളച്ചാൽപാടം 1 കാമറ

തലപ്പാറ 2 കാമറ

സെൻസർ ലൂപ്പ് തകരാർ മൂലം

കാളച്ചാൽപാടം 1 കാമറ

കുറ്റിപ്പുറം 2 കാമറ

റോഡ് നവീകരണത്തിൽ മാറ്റി സ്ഥാപിക്കേണ്ടവ

പൂക്കിപറമ്പ് 2 കാമറ

കൊളപ്പുറം 2 കാമറ

അഴിനിലം 2 കാമറ

മറ്റു കാരണങ്ങൾ കൊണ്ട് മാറ്റേണ്ടത്

പാറമ്മൽ 1കാമറ

കിഴക്കേതല 2 കാമറ

എടപ്പാൾ 1 കാമറ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CAMERA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.