SignIn
Kerala Kaumudi Online
Saturday, 27 April 2024 12.55 AM IST

മത്സ്യബന്ധന യാനങ്ങളുടെ പെർമിറ്റ് പുതുക്കുന്നു

boat

തൃശൂർ: പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ മണ്ണെണ്ണ പെർമിറ്റുകൾ പുതുക്കാനും പുതിയവ അനുവദിക്കാനുമുള്ള എൻജിൻ പരിശോധന ജനുവരി 9ന് രാവിലെ 8ന് നടത്തും. അഴീക്കോട് മുനയ്ക്കൽ, ലൈറ്റ് ഹൗസ്, കാര ബീച്ച്, പെരിഞ്ഞനം ആറാട്ടുകടവ്, കൂരിക്കുഴി കമ്പനിക്കടവ്, നാട്ടിക ബീച്ച്, തളിക്കുളം നമ്പിക്കടവ്, പുത്തൻകടപ്പുറം, ബ്ലാങ്ങാട് ബീച്ച്, എടക്കഴിയൂർ ബീച്ച് എന്നിവിടങ്ങളിൽ വൈകിട്ട് 5 വരെ പരിശോധിക്കും. ഉടമകൾ രേഖകൾ സഹിതം ഹാജരായി എൻജിൻ പ്രവർത്തിപ്പിച്ച് കാണിക്കണം. എൻജിനുകളുടെ കാലപ്പഴക്കം 10 വർഷം. ഫിഷിംഗ് ലൈസൻസും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഫോൺ : 0487 2441132. ഇ മെയിൽ: ddfstr@gmail.com.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BOAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.