കോട്ടയം: കേരള എൻ.ജി.ഒ യൂണിയന്റെ ജില്ലാ സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ എൻ.ജി. ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി സുനിൽകുമാർ, ടി. ആർ രഘുനാഥൻ, രാജേഷ് ഡി. മാന്നാത്ത് , ജോയൽ ടി.തെക്കേടം, വി.കെ ഉദയൻ, സന്തോഷ് കെ. കുമാർ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി കെ. ആർ അനിൽകുമാർ (ജില്ലാ പ്രസിഡന്റ്), എസ്. അനൂപ്, ഷീന ബി. നായർ (വൈസ് പ്രസിഡന്റുമാർ), വി.കെ ഉദയൻ (ജില്ലാ സെക്രട്ടറി), എം.എൻ അനിൽകുമാർ, ജോയൽ ടി. തെക്കേടം (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് കെ. കുമാർ (ജില്ലാ ട്രഷറർ), വി.കെ വിപിനൻ, വി.സി അജിത്, സി.ബി ഗീത, കെ.ഡി സലിംകുമാർ, സജിമോൻ തോമസ്, കെ.ആർ ജീമോൻ, വി.വി വിമൽകുമാർ, ലക്ഷ്മി മോഹൻ, എം.എഥേൽ, ഇ.എസ് സിയാദ് (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ), സി.ബി ഗീത (വനിതാ സബ് കമ്മറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |