SignIn
Kerala Kaumudi Online
Friday, 26 April 2024 10.40 PM IST

ആഘോഷ നിറവിൽ തൃശൂർ യൂണിയൻ ആസ്ഥാന മന്ദിര ഉദ്ഘാടനം

sndp

തൃശൂർ : ആഘോഷ നിറവിൽ എസ്.എൻ.ഡി.പി തൃശൂർ യൂണിയൻ ആസ്ഥാന മന്ദിര ഉദ്ഘാടനം. നൂറ് കണക്കിന് ശ്രീനാരായണീയരുടെ പ്രവർത്തനഫലമായി നിർമ്മാണം പൂർത്തിയാക്കിയ ആസ്ഥാന മന്ദിരം വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട ഡിസംബർ 12 എന്ന തിയതിയിൽ തന്നെയാണ് ഉദ്ഘാടനം ചെയ്തതെന്ന പ്രത്യേകത കൂടിയുണ്ട്. അന്ന് യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനാണ് കല്ലിടൽ ചടങ്ങ് നടത്തിയത്. ഇന്നലെ യൂണിയൻ ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഭാരതീയ വിദ്യാഭവൻ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കെ.വി. സദാനന്ദൻ തൃശൂർ യൂണിയന്റെ ഉപഹാരം സമ്മാനിച്ചു. യൂണിയൻ ഓഫീസ് ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിച്ചു.

യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ ഭദ്രദീപം തെളിച്ചു. പ്രൊഫ. കെ.കെ. ഹർഷകുമാർ, ഡോ. പി.ബി. ഗിരിദാസ്, എ.എസ്. പൂജ എന്നിവരെ യോഗം ജനറൽ സെക്രട്ടറി ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയൻ കൗൺസിലർ കൂടിയായ മോഹനൻ കുന്നത്ത് വജ്ര മോതിരം സമ്മാനിച്ചു. പൊതുസമ്മേളനത്തിൽ വെള്ളാപ്പള്ളി സമ്മാനത്തിന് നന്ദി പ്രകാശിപ്പിച്ചു. എൻജിനീയർ സത്യൻ, ബിൽഡിംഗ് കോൺട്രാക്ടർമാരായ കുമാരൻ, അശോകൻ എന്നിവരെ അനുമോദിച്ചു. യോഗം ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും വനിതാ സംഘം പ്രവർത്തകരും യൂണിയൻ ഓഫീസ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കെ.വി. സദാനന്ദന് യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളും ഉപഹാരം നൽകി. യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ബേബിറാം, കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് ഇ.കെ. സുധാകരൻ, കെ.എസ്. ധർമ്മരാജൻ, പി.എസ്. പ്രേമാനന്ദൻ, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, സുന്ദരൻ മൂത്തമ്പാടൻ, സി.ജെ. ജനാർദ്ദനൻ, പി.കെ. സന്തോഷ്, ടി.ആർ. രാജേഷ്, പി.കെ. മോഹനൻ, പി.കെ. രവീന്ദ്രൻ, ടി.കെ. രവീന്ദ്രൻ, സി.ഡി. ശ്രീലാൽ, മോഹനൻ കണ്ടമ്പുള്ളി, കെ.ആർ. ദിനേശൻ, തൃശൂർ യൂണിയൻ ഭരണ സമിതി അംഗങ്ങളായ കെ.വി. വിജയൻ, മോഹൻ കുന്നത്ത്, പി.വി. വിശേശ്വരൻ, പി.ബി. ഇന്ദിരാദേവി ടീച്ചർ, കെ.എ. മനോജ് കുമാർ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, എ.കെ. ഗംഗധരൻ, പി.കെ. കേശവൻ, കെ.കെ. ഭഗീരഥൻ, കെ.ആർ. മോഹനൻ, മോഹനൻ നെല്ലിപറമ്പിൽ, വനിതാ സംഘം ഭാരാവാഹികളായ പത്മിനി ഷാജി, എം.ആർ. രാജശ്രീ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എസ്. സന്ദീപ് , വി.ഡി. സുഷീൽ കുമാർ എന്നിവർ സന്നിഹിതരായി. യോഗം ഡയറക്ടർ എൻ.വി. രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു നന്ദിയും പറഞ്ഞു. എസ്. പാർവതി ഗുരുവന്ദനം ആലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SNDP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.