SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 AM IST

കേരളത്തിന്റെ ജനകീയബദൽ

mayyil
തൊഴിലുറപ്പ് പണിയിൽ ഏർപ്പെട്ട സ്ത്രീ തൊഴിലാളികൾ. മയ്യിലിൽ നിന്നൊരു ദൃശ്യം ഫോട്ടോ സത്യൻ

കണ്ണൂർ : ഗ്രാമീണ മേഖലയിൽ രാജ്യത്തെ എറ്റവുമധികം വേതനം ലഭിക്കുന്നത് കേരളത്തിലെ തൊഴിലാളികൾക്കാണ്. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

തൊഴിലുറപ്പ് പദ്ധതി വഴി 4141.1 കോടിയുടെ പ്രവൃത്തി

കഴിഞ്ഞ സാമ്പത്തിക വർഷം അവിദഗ്ദ്ധ തൊഴിലിനുള്ള വേതനയിനത്തിൽ 3000 കോടിയോളം രൂപ അടക്കം ആകെ 4141.1 കോടി രൂപയുടെ പ്രവർത്തനമാണ് സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പിലാക്കിയത്.തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം മറ്റു പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം. കൃഷി, ജലസേചനം, മൃഗ സംരക്ഷണം, ക്ഷീര വികസനം, പട്ടിക ജാതി പട്ടിക വർഗ്ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ച് വിവിധ വികസന പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഇനി കുറെക്കൂടി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ബി. അബ്ദുൾനാസർ പറഞ്ഞു. ഇതിന്റെ ഭാഗമായി വ്യത്യസ്ത വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനി തൊഴിലാളികളുടെ സേവനം ലഭ്യമാക്കും.

54,73,343 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ

സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷനായി 85.35 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷന് 48,53,733 പേരും ക്ഷേമ പെൻഷന് 6,19,610 പേരും അർഹരാണ്.

തൊഴിലാളികളുടെ പ്രതിദിന വേതനനിരക്ക് (റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം)​

ഗ്രാമീണ തൊഴിലാളി

കേരളം 677.6

ദേശീയതലം 315.3

ജമ്മുകശ്മീർ 483

തമിഴ്‌നാട് 449.5

മഹാരാഷ്ട്ര 262.3

ഗുജറാത്ത് 239.6

കർഷകതൊഴിലാളി

കേരളം 706.5

ദേശീയ ശരാശരി 309.9

ജമ്മുകശ്മീർ 501.1

തമിഴ്‌നാട് 432.2

ഗുജറാത്ത് 213.1

മഹാരാഷ്ട്ര 267.7

പഞ്ചാബ് 357

ഹരിയാന 384.8

അതീവ ദാരിദ്ര്യ നിർമ്മാർജനത്തിന് ആവിഷ്‌കരിച്ച പുതിയ പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ കേരളത്തിൽ ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനക്ഷേമം ഉറപ്പുവരുത്താനുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനത്തിലാണ് ദാരിദ്ര്യം കുറഞ്ഞ് കേരളം ഒന്നാമതെത്തിയത്. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നേട്ടമുണ്ടാക്കാനായത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഒരുമിച്ചു നിൽക്കണം - മുഖ്യമന്ത്രി പിണറായി വിജയൻ(ഫേസ് ബുക്ക് കുറിപ്പ്)​

( അവസാനിച്ചു)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.