കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഏഴംകുളം മാർത്താണ്ഡകര എൽ ആൻഡ് യു.പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ, ജില്ലാ പഞ്ചായത്തംഗം കെ. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുഭിലാഷ് കുമാർ, പി. ആർ. സന്തോഷ് കുമാർ, ചന്ദ്രകുമാർ, സിസിലി ജോബ്, ജോസഫ്, ജനറൽ കൺവീനർ പി.ആർ. അഭിഷാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |