മലപ്പുറം: ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ജില്ല സീനിയർ ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പ് താനൂർ കുന്നുംപുറത്ത് നടത്താൻ തീരുമാനമായി.
ജില്ലയുടെ സീനിയർ ചാമ്പ്യൻഷിപ്പ് ഇത് രണ്ടാം തവണയാണ് ബോധിയുവ വേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നുംപുറം എ.യു.പി.സ്ക്കൂൾ ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്നത്. ഡിസംബർ 28, 29, തിയതികളിലാണ് ചാമ്പ്യൻഷിപ്പ്. പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന ജില്ല അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ 23നകം പേർ രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ 9447128150.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |