വടക്കഞ്ചേരി: പാളയത്ത് കോൺഗ്രസ് പ്രവർത്തകൻ ശിവനെ വെട്ടിപരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. കേസിലെ പ്രതികൾ മുൻ കാലങ്ങളിൽ സമാനമായ ആക്രമണം നടത്തിയിട്ടും പൊലീസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നെന്നും ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അറിയിച്ചു. യൂത്ത് കോൺഗ്രസ് തരൂർ നിയോജക മണ്ഡലം കമ്മിറ്റി വടക്കഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ടി.എച്ച്. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം അദ്ധ്യക്ഷത വഹിച്ചു. കെ.എം. ഫെബിൻ, പ്രമോദ് തണ്ടലോട്, പ്രതീഷ് മാധവൻ, കെ. മോഹൻദാസ്, അജ്മൽ, റെജി കെ മാത്യു, രമേശ് പ്രധാനി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |