കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി വി.പി ബോബിൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷറഫ് പറപ്പള്ളി ,സോജോ തോമസ് , സി. വിജയകുമാർ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോജൻ മാത്യു , പി.എച്ച് ഹാരിസ് മോൻ , സെലസ്റ്റിൻ സേവ്യർ ,കെ.സി ആർ തമ്പി ,ജില്ലാ ട്രഷറർ സഞ്ജയ് എസ്. നായർ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |