SignIn
Kerala Kaumudi Online
Friday, 26 April 2024 3.28 PM IST

ആര്യൻഖാന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

aryankhan

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ പ്രതിയായ ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസിൽ ഹാജരാകണമെന്ന നിബന്ധനയാണ് കോടതി ഒഴിവാക്കിയത്. ആര്യൻഖാൻ നൽകിയ അപേക്ഷ പരിഗണിച്ചാണിത്.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവശ്യപ്പെടുന്നത് പ്രകാരം ഏജൻസിയുടെ ഡൽഹി ഓഫിസിൽ ഹാജരായാൽ മതിയെന്ന് ജസ്റ്റിസ് എൻ.ഡബ്ല്യു. സാംബ്രെ പറഞ്ഞു. മുംബയ്ക്ക് പുറത്തേക്കുള്ള യാത്രാവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയിലും മാറ്റമുണ്ട്. എൻ.സി.ബി ഓഫീസിൽ ഹാജരാകാനായി ഡൽഹിക്ക് പോകുന്നതിന്റെ യാത്രാവിവരങ്ങൾ നൽകേണ്ടതില്ല. എന്നാൽ, മറ്റ് യാത്രകളുടെ വിവരം നൽകുന്നത് തുടരണം.

'ആഴ്ചതോറും എൻ.സി.ബി ഓഫിസിലെത്തുമ്പോൾ മാദ്ധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്ക് താൻ ഇരയാവുകയാണ്. അതിനാൽ കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നു. ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാൻ അനുവദിക്കണമെന്നും എല്ലാ ആഴ്ചയും എൻ.സി.ബി ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നുമായിരുന്നു' ആര്യന്റെ അപേക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARYANKHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.