ബയേൺ മ്യൂണിക്ക് : ജർമ്മൻ ബുണ്ടസ് ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് 5-0ത്തിന് സ്റ്റുട്ട്ഗർട്ടിനെ തോൽപ്പിച്ചു. ബയേണിനായി സെർജി ഗ്നാബ്രി ഹാട്രിക്ക് നേടി. റോബർട്ടോ ലെവാൻഡോവ്സ്കി ഇരട്ടഗോളടിച്ചു. 40,53,74 മിനിട്ടുകളിലായിരുന്നു ഗ്നാബ്രിയുടെ ഹാട്രിക്ക്.69,72മിനിട്ടുകളിലായി ലെവാൻഡോവ്സ്കി സ്കോർ ചെയ്തു.16 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ബയേൺ ബുണ്ടസ് ലിഗയിൽ ഒന്നാമതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |