പത്തനംതിട്ട : ദേശീയ ജൈവകൃഷി സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ നിർവഹിച്ചു. കർഷകമോർച്ചാ ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സൂരജ് വെൺമേലിൽ കർഷകരെ ആദരിച്ചു. ആർ.എസ്.എസ് സംസ്ഥാന കാര്യകാരിയംഗം കെ.കൃഷ്ണൻകുട്ടി, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, സംസ്ഥാന കമ്മിറ്റിഅംഗം ഐശ്വര്യ ജയചന്ദ്രൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി ബിജു മാത്യൂ, ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം.നായർ, ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, വൈസ് പ്രസിഡന്റ് വി.എസ്. അനിൽ, മണ്ഡലം സെക്രട്ടറി സതീഷ് കുമ്പഴ, ജില്ലാ കമ്മിറ്റി അംഗം പി.എസ്.മനോജ്, കർഷകമോർച്ച ജില്ലാ നേതാക്കളായ സുരേഷ് പുഴുവേലിൽ, ബാബു വള്ളിക്കോട്, എ.ആർ.രാജേഷ്, രഞ്ജിത്ത് ശിവപുരം, അശോകുമാർ, മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |