കോട്ടയം : ജില്ലയിൽ 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 16 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 216 പേർ രോഗമുക്തരായി. 3663 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 135 പുരുഷൻമാരും 138 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342473 പേർ കൊവിഡ് ബാധിതരായി. 335420 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19117 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |