SignIn
Kerala Kaumudi Online
Friday, 26 April 2024 11.52 AM IST

കെ റെയിൽ കമ്മിഷനടിക്കാനുള്ള കച്ചവടം: കെ. സുധാകരൻ

sudhakaran

 കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധമിരമ്പി

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ യു.ഡി.എഫ് നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി. കമ്മിഷനടിക്കാനുള്ള കച്ചവടമാണിതെന്ന് ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. എൽ.ഡി.എഫിന്റെ വികസന പദ്ധതികൾക്ക് പിന്നിൽ അഴിമതിയാണ്. നാണംകെട്ടവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും തണലാണെന്ന് കരുതുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ സുധാകരൻ നാണം പണമുണ്ടാക്കിയാൽ ആ പണം മാനം കൊണ്ടുവരുമെന്ന് കരുതുന്നയാളാണ് മുഖ്യമന്ത്രി തുടങ്ങിയ രൂക്ഷപരാമർശങ്ങളും നടത്തി. കേരളത്തിൽ ഇന്ന് കാണുന്ന വികസനങ്ങളെല്ലാം യു.ഡി.എഫ് നടപ്പിലാക്കിയതാണ്. ആ യു.ഡി.എഫിനെയാണ് സി.പി.എം വികസനം പഠിപ്പിക്കുന്നത്. സി.പി.എം ഭരിച്ചപ്പോഴെല്ലാം നാട് നശിക്കുകയും ജനങ്ങൾ തെണ്ടിപ്പോവുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ, എൻ. ശക്തൻ, യു.ഡി.എഫ് നേതാക്കളായ സി.പി. ജോൺ, ജോൺ ജോൺ, ബീമാപള്ളി റഷീദ്, തോന്നയ്‌ക്കൽ ജമാൽ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, ജി.എസ്. ബാബു, ഇറവൂർ പ്രസന്നകുമാർ, ജി. സുബോധൻ, ബാബു ദിവാകരൻ, അഡ്വ. പ്രതാപചന്ദ്രൻ, മര്യാപുരം ശ്രീകുമാർ, കൊട്ടാരക്കര പൊന്നച്ചൻ, എം.പി. സാജു, തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.