SignIn
Kerala Kaumudi Online
Friday, 26 April 2024 10.32 PM IST

ചോമ്പാല ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി കളരി പരിശീലനത്തിന് വീണ്ടും തുടക്കം

3
കളരി പരിശീലനത്തിന്റെ ഉദ്ഘാടനം കെ.കെ.രമ എം.എൽ.എ നിർവഹിക്കുന്നു

ചോമ്പാല: ചോമ്പാല ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കളരി പരിശീലനത്തിന് വീണ്ടും തുടക്കമായി. കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിയുടെ നേതൃത്വത്തിലാണ് പരിശീലനം. പാറേമ്മലിൽ കഴിഞ്ഞ 21ന് വർഷമായി പ്രവർത്തിച്ചു വന്നിരുന്ന കളരി കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവെച്ചതായിരുന്നു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഭദ്രദീപം കൊളുത്തി. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ, ടി.ശ്രീനിവാസൻ (മുക്കാളി സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം), ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ലീല, പി.കെ.പ്രീത, പ്രമോദ് മാട്ടാണ്ടി, ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമികൾ, കുഞ്ഞികൃഷ്ണൻ (ശ്രീനാരായണ ഗുരു പഠനകേന്ദ്രം), പ്രസാദ് തുടങ്ങിയവർ ആശംസയർപ്പിച്ചു. രാജു ഗുരുക്കൾ, തളത്തിൽ സുരേന്ദ്രൻ ഗുരുക്കൾ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സി.എച്ച്.പവിത്രൻ സ്വാഗതവും സെക്രട്ടറി കെ.കെ.ഉദയകുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.