ബീജിംഗ് : ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിയാൻ സെയിറ്റി 135 ാം വയസിൽ ലോകത്തോട് വിട പറഞ്ഞു. സിംജിയാങ് പ്രവിശ്യയിൽ ഇന്നലെയായിരുന്നു അന്ത്യം. 1886 ജൂൺ 25 ന് കോമുസെറിക്ക് ടൗൺഷിപ്പിലാണ് സെയിറ്റിയുടെ ജനനം. 2013 ലാണ് ചൈനയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ബഹുമതി ലഭിച്ചത്. വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന സെയിറ്റിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ചൈനയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലൊന്നാണ് കോമുസെറിക്ക്. ഇവിടെയുള്ള ഭൂരിഭാഗം മുതിർന്നവരും 90 വയസിന് മുകളിലുള്ളവരാണ്. ഈ പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങൾക്കും ഇതിൽ സുപ്രധാന പങ്കുണ്ട്. പ്രദേശവാസികൾക്കെല്ലാവർക്കും പ്രതിവർഷ ഹെൽത്ത് ചെക്ക് അപ്പ്, 60 കഴിഞ്ഞവർക്കായി പ്രത്യേക മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ നല്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |