SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 AM IST

തിരുവല്ല മാർത്തോമ്മ കോളജിൽ ജോബ് ഫെയർ ഇന്ന്

job-fair

പത്തനംതിട്ട : കേരള സർക്കാരിന്റെ ഡവലപ്പ്‌​മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ വൈജ്ഞാനിക സാമ്പത്തിക മിഷൻ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാർത്തോമ്മ കോളജിൽ ഇന്ന് ജോബ് ഫെയർ സംഘടിപ്പിക്കും. തൊഴിൽമേളയുടെ ഉദ്ഘാടനം രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് നിർവഹിക്കും. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെയാണ് മേള.
ഓൺലൈൻ,​ ഓഫ്‌ലൈൻ മുഖേന നൂറോളം കമ്പനികൾ പങ്കെടുക്കും. ഫുൾ ടൈം ​പാർട്ട് ടൈം, ഫ്രീലാൻസ്, ജിഗ്, വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങൾ. ഐ.ടി.​ഐ.ടി.എസ്, എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്, എഡ്യൂക്കേഷൻ, റീട്ടെയിൽ കൺസ്ട്രക്ഷൻ ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു.എസ്.ടി ഗ്ലോബൽ, ടാറ്റാ, ലെക്‌സി, നിസാൻ, എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്‌.​സി, ക്വസ് കോർപ്പ്, ഐ.സി.ഐ.സി.ഐ, എസ്.എഫ്.ഒ, ടൂൺസ് തുടങ്ങിയ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കും.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് ആവശ്യമായ പരിശീലനം നൽകി തൊഴിലുകൾക്ക് പ്രാപ്തരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ജില്ലാതലത്തിൽ നടത്തുന്ന തൊഴിൽമേള. ഇതിലൂടെ പുതുവർഷത്തിൽ ചുരുങ്ങിയത് 10,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. 20 ലക്ഷം പേർക്ക് അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, തിരുവല്ല നഗരസഭാ ചെയർപേഴ്‌​സൺ ബിന്ദു ജയകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു, മാർത്തോമ്മ കോളജ് പ്രിൻസിപ്പൽ ഡോ. വറുഗീസ് മാത്യു, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽ കുമാർ, വാർഡ് കൗൺസിലർ ഡോ. രജിനോൾഡ് വറുഗീസ്, ജില്ല സ്​കിൽ കമ്മിറ്റി കൺവീനർ പി.സനൽ കുമാർ, ജില്ല ഇന്നോവേഷൻ കൗൺസിൽ അംഗം റെയിസൻ സാം രാജു എന്നിവർ പങ്കെടുക്കും. ജോബ് ഫെയറിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രിൻസിപ്പൽ ഡോ. വറുഗീസ് മാത്യു അറിയിച്ചു. ഡോ. രഞ്ജിത്ത് ജോസഫ് ജോബ് ഫെയർ കൺവീനറായി പ്രവൃത്തിക്കുന്നു.

മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും, നൂറോളം കമ്പനികൾ പങ്കെടുക്കും


നിയുക്തി മെഗാ ജോബ് ഫെയർ 21ന്

തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ
ജില്ലാ എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 9.30ന് തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ നടക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയർപേഴ്‌​സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിക്കും. എംപ്ലോയ്‌​മെന്റ് ജോയിന്റ് ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും.
നാഷണൽ എംപ്ലോയ്‌​മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് മെഗാ ജോബ് ഫെയറിലൂടെ. ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ നാൽപ്പതിൽ അധികം ഉദ്യോഗദായകരും ആയിരത്തിൽ അധികം ഉദ്യോഗാർത്ഥികളും തൊഴിൽമേളയിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.