കോട്ടയം: കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സുനിൽ വല്ലാർപ്പാടത്തിന്റെ ഏകാംഗ ചിത്രപ്രദർശനം ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു . 28 വരെ തുടരും. കൊവിഡ് കാലത്ത് ചെയ്ത ഡ്രോയിംഗുകളാണ് പ്രദർശനത്തിൽ ഉള്ളത്. 6 സോളോ എക്സിബിഷനുകളിലും നിരവധി ഗ്രൂപ്പ് എക്സിബിഷനുകളിലും സുനിൽ പങ്കെടുത്തിട്ടുണ്ട്. ലളിതകാല അക്കാഡമിയുടെ സംസ്ഥാന അവാർഡ് രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. 25 അടി നീളത്തിലുള്ള ചിത്രം മനുഷ്യന്റെ യാത്രകളെക്കുറിച്ചാണ്. ദൂരെ എവിടെയോ ഒരിടം അവനുണ്ട് എന്നൊരു തോന്നൽ ജനിപ്പിച്ച് മനുഷ്യാവസ്ഥകളിലൂടെ ഈ ദൃശ്യം കടന്നുപോകുന്നു. ഡിസംബർ 25, 26 തീയതികളിൽ ഗാലറി അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |