മലപ്പുറം: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ ജില്ലാതല സ്പെഷ്യൽ സ്ക്വാഡുകളുടെ പൊതുവിപണി പരിശോധന ഇന്നുമുതൽ ആരംഭിക്കും. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് , അമിതവില ഈടാക്കൽ, റേഷൻസാധനങ്ങളുടെ മറിച്ചു വിൽപ്പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം തുടങ്ങിയവ തടയുന്നതിനാണ് പരിശോധന . ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനും തുടർ നടപടികൾക്കും ജില്ലാ സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 0483 2734912 എന്ന കൺട്രോൾ റൂം നമ്പറുമായി ബന്ധപ്പെടാം. ഇ.മെയിൽ: dsompm@gmail.com. പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമലംഘനങ്ങളും അളവ് തൂക്ക സംബന്ധമായ പരാതികളും ലീഗൽ മെട്രോളജിയുടെ ഓഫീസുകളുമായും ബന്ധപ്പെടാം. ഫോൺ: ഏറനാട് ( 8281698094), നിലമ്പൂർ (8281698101), കൊണ്ടോട്ടി (9400064089) തിരൂരങ്ങാടി (8281698098), പെരിന്തൽമണ്ണ (8281698102),തിരൂർ (8281698096), പൊന്നാനി( 8281698099), ജില്ലാ ഓഫീസ് (04832766157), 8281698093.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |