പാലക്കാട്: റബ്ബർ വില കൂപ്പുകുത്തി. ക്രിസ്മസ് വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിത്തുടങ്ങിയതാണ് വില കുത്തനം കുറയാൻ കാരണം. ഒരു കിലോ റബ്ബറിന് 20 ദിവസം കൊണ്ട് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം 194 രൂപ വരെ എത്തിയ റബ്ബർ വില ക്രിസ്മസ് അടുത്തതോടെ 164 രൂപയായി കുറഞ്ഞു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെയാണ് റബറിന്റെ വില. 170 രൂപയാണ് റബറിന്റെ താങ്ങുവില.
ക്രിസ്മസിനോടനുബന്ധിച്ച ആവശ്യങ്ങൾക്ക് കർഷകർ കൂടുതൽ റബ്ബർ ഷീറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചത് റബ്ബർ വിപണിയിലെ വിലയിടിവ് തുടരാൻ കാരണമായി. നാലാം ഗ്രേഡ് റബ്ബറിനാണ് റബ്ബർ ബോർഡ് 164 രൂപ വില നിശ്ചയിച്ചത്. കൂടുതൽ കർഷകർ ഉൽപാദിപ്പിക്കുന്ന അഞ്ചാം ഗ്രേഡ് റബ്ബറിന് 160 രൂപയിലും താഴെയാണ്. ഇതിനോടനുബന്ധിച്ച് ഒട്ടു പാലിനും വില കുറഞ്ഞു. മഴ മാറി റബ്ബർ ടാപ്പിംഗ് സജീവമായ സമയത്ത് ഉണ്ടായ വില ഇടിവ് കർഷകരെ ദുരിതത്തിലാക്കി. റബ്ബർ ഷീറ്റ് വിലവർധന ഉണ്ടായിരുന്ന സമയത്ത് ആസിഡ് തുടങ്ങിയ അനുബന്ധ സാധനങ്ങൾക്ക് വില വർധിച്ചിരുന്നു. എന്നാൽ റബ്ബർ വിലകുറഞ്ഞപ്പോൾ ഇത്തരം സാധനങ്ങളുടെ വില കുറഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |