ഹൈദരബാദ്: ഒമിക്രോൺ രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി തെലങ്കാന. ജനുവരി രണ്ട് വരെ പൊതുപരിപാടികൾക്കും റാലികൾക്കും വിലക്കേർപ്പെടുത്തി. അതേസമയം പുതുവത്സരാഘോഷ പരിപാടികൾക്ക് വിലക്കില്ല. രോഗവ്യാപനം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന തെലങ്കാന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത്. ശാരീരിക അകലം, മാസ്ക്, ഐ.ആർ തെർമോമീറ്റർ എന്നിവയുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടുള്ള പരിപാടികൾ നടത്താൻ അനുമതിയുണ്ട്. മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |