ന്യൂഡൽഹി : ഒമിക്രോണ്‍ വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തിയത്. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യു.പി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്
തലസ്ഥാനത്ത് ഇന്ന് 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹരിയാനയില്‍ ഇന്നലെ മുതലാണ് രാത്രി കര്‍ഫ്യൂ നിലവില്‍ വന്നത്. ജനുവരി അഞ്ച് വരെയാണ് ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ. യുപിയിലും രാത്രി കര്‍ഫ്യൂ ജനുവരി അഞ്ച് വരെയാണ്. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |