ചെർപ്പുളശ്ശേരി: വെള്ളിനേഴി നാണുനായർ കലാകേന്ദ്രത്തിന്റെ 20മത് വാർഷികത്തോടനുബന്ധിച്ചുള്ള താടിയരങ്ങ് കലാകേന്ദ്രം രൗദ്രശ്രീ ഓഡിറ്റോറിയത്തിൽ നടന്നു. താടിയരങ്ങിന്റെ കളിയച്ഛനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സ്മരണയിലായിരുന്നു ഇത്തവണത്തെ താടിയരങ്ങ്. കെ.മധുസൂധനൻ കർത്താ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് ഡോ. വെള്ളിനേഴി അച്യുതൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണം നടത്തി. ഡോ. പി.കെ.സത്യനാരായണൻ മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ പ്രദീപ് രാജ , വെള്ളിനേഴി നാണുനായരുടെ പത്നി പാറുക്കുട്ടി അമ്മ, പാഞ്ഞാൾ ഉണ്ണികൃഷ്ണനാശാൻ, ശ്രീകൃഷ്ണപുരം സി.ഐ കെ.എം.ബിനീഷ്, പഞ്ചായത്തംഗം കെ.അനിൽ കുമാർ, ദിനേശ് കൊടുവായൂർ, ഗോപാലകൃഷ്ണൻ, വി.രാമകൃഷ്ണൻ, കലാകേന്ദ്രം സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുലരും വരെ ചുവന്ന താടിവേഷത്തിലെ പ്രശസ്തർ പങ്കെടുത്ത കഥകളിയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |