കണ്ണൂർ:ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡായ ബി.ടി.എസിനോടുള്ള കുട്ടികൾക്കുള്ള അതിരുകടന്ന ആരാധന രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാഴ്ത്തുന്നു.ഇവരുടെ വിഡിയോ ഇറങ്ങുന്ന ദിവസം പല കുട്ടികളും ലീവെടുത്ത് വീട്ടിലിരിക്കുന്ന സ്ഥിതിവരെയുണ്ടെന്നാണ് സ്കൂളുകളിലെ കൗൺസിലർമാർ പങ്കുവച്ച വിവരം.
ലോക്ക്ഡൗണിന് ശേഷം സ്കൂൾ തുറന്നതോടെയാണ് കുട്ടികളിൽ ബി.ടി.എസിനോട് അന്ധമായ ആരാധന ഉടലെടുത്തത്.ചില കുട്ടികളിൽ അമിതമായ ആത്മവിശ്വാസം കണ്ടുവരുന്നതായും അത് ചിലപ്പോൾ അവരെ അപകടത്തിലേക്കെത്തിച്ചേക്കാമെന്നുമാണ് കൗൺസിലർമാർ പറയുന്നത്.വാട്സ് ആപ്പിലും മറ്റ് സമൂഹമാദ്ധ്യമങ്ങിലും വിവിധ ബി.ടി.എസ് ആർമി ഗ്രൂപ്പുകളും സജീവമാണ് .പല കുട്ടികളും ഇത്തരം ഗ്രൂപ്പുകളിൽ അനാവശ്യമായി സമയംചിലവൊഴിക്കുകയും ഫോണിൽ അടിമപ്പെടുകയുമാണ് ചെയ്യുന്നത്.പഠനത്തിൽ മിടുക്കരായ കുട്ടികൾ പോലും ബി.ടി.എസ് ആരാധനയിൽ പഠനത്തിൽ പിറകോട്ട് പോകുന്നതും സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടപ്പോൾ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൈബർ സെല്ലിൽ നിന്നുള്ള വിവരം.ഏതെങ്കിലും രക്ഷിതാക്കൾ പരാതി നൽകിയാൽ അന്വേഷണം നടത്താമെന്നും സൈബർസെൽ അധികൃതർ പറഞ്ഞു.ബി.ടി.എസ് വീഡിയോകൾ ഒരുപാട് മോട്ടിവേഷൻ നൽകാറുണ്ടെന്നാണ് അതെ സമയം കുട്ടികളുടെ പക്ഷം.
ഇംഗ്ളീഷ് വേണ്ട,കൊറിയൻ മതി
മലയാളം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ വളരെ പിന്നോട്ട് നിൽക്കുന്ന കുട്ടികൾ പോലും കൊറിയൻ ഭാഷ വായിക്കാനും ഏഴുതുവാനും പഠിക്കുന്നതാണ് ഒരു പ്രവണത.കൗൺസിലർമാർ തിരക്കിയപ്പോൾ ബി.ടി.എസിനെ നേരിട്ട് കാണുന്നതിന് വേണ്ടി.കണ്ണൂരിലെ ഒരു സ്കൂളിലെ സ്മാർട്ടായ ഒരു കുട്ടിയുടെ സ്വഭാവമാറ്റം സംബന്ധിച്ച് കൗൺസിലരുടെ അനുഭവം ഇത് സാക്ഷ്യപ്പെടുത്തുന്നു. സ്കൂളിലും വീട്ടിലും മറ്റുള്ളവരുമായി ഇടപഴകൽ കുറയുകയും സംസാരിക്കാതെയുമായപ്പോഴായിരുന്നു വിഷയം കൗൺസിലർക്ക് മുന്നിലെത്തിയത്. ബി.ടി.എസിലുള്ള ഒരു കഥാപാത്രം ഇതുപോലെയായിരുന്നുവെന്നും പിന്നീട് അയാൾ ഉയർച്ചയിലെത്തിയെന്നുമായിരുന്നു ആ കുട്ടിയുടെ വിശദീകരണം. ബെഡ്ഷീറ്റ് പോലും ബി.ടി.എസ് ഉപയോഗിക്കുന്ന നിറമായ പർപ്പിളാക്കുന്ന കുട്ടികളുമുണ്ട്.
നാലുകോടി ആരാധകർ
കൊറിയൻ പോപ് (കെ പോപ്) ബാന്റായ ബി.ടി.എസ് ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ഏഴ് അംഗ മൂസിക് ട്രൂപ്പാണ്. യുവാക്കളും കൗമാരക്കാരുമാണ് ആരാധകിലേറെയും.ഏകദേശം നാലു കോടി ആരാധകർ ബി.ടി.എസിന് ഉണ്ടെന്നാണ് യു.എസ് മാസിക ടൈം വിലയിരുത്തുന്നത്.ആദ്യമായയി ഇംഗ്ലീഷിൽ ഡൈനമൈറ്റ് എന്ന പാട്ട് ഇറക്കിയതോടെയാണ് കേരളത്തിൽ ബി.ടി.എസിന് ഇത്രയും അരാധകരുണ്ടാകാനിടയാക്കിയ ഒരു കാരണം.
ആർ.എം (കിം നാം ജൂൺ), ജങ് കുക് (ജോൺ ജങ് കൂക്), ജെ ഹോപ് (ജങ് ഹൊസോക്), ജിൻ (കിം സോക് ജിൻ), വി (കിം തേഹ്യോങ്), സൂഗ (മിൻ യൂൻഗി), പാർക് ജിമിൻ എന്നിവരാണ് ബി.ടി.എസിലെ അംഗങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |