SignIn
Kerala Kaumudi Online
Friday, 26 April 2024 5.21 PM IST

സുനാമിയും കൊവിഡുമടക്കം ഫലിച്ചു; ബാബാ വാങ്കയുടെ അടുത്ത പ്രവചനം ഞെട്ടിക്കുന്നത്, 2022ൽ കാത്തിരിക്കുന്നത് പുതിയ ഭീതികൾ

baba-vanga

സോഫിയ: അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബൾഗേറിയയിലെ അന്ധയായ സ്ത്രീയായ ബാബാ വാങ്കയുടെ 2022ൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ പ്രവചനം ഞെട്ടിക്കുന്നത്. 1996ൽ മരണപ്പെട്ട ഈ സ്ത്രീ 5079 വർഷം വരെ നടക്കാനിടയുള്ള കാര്യങ്ങൾ പ്രവചിച്ചിരുന്നു. ഇതിൽ ഒട്ടുമിക്കവയും സംഭവിച്ചതോടെയാണ് ഇവർ ലോകശ്രദ്ധ നേടുന്നത്. സുനാമിയും വൈറസും തുടങ്ങി ലോകം കീഴടക്കിയ പല സംഭവങ്ങളും ഇവരുടെ പ്രവചനങ്ങളിൽ ഉൾപ്പെടുന്നു.

ബാബ വാങ്കയുടെ പ്രവചനമായ വൈറസ് വ്യാപനം 2019ൽ യാഥാർത്ഥ്യമായതോടെ വാങ്ക വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ, ഡയാന രാജകുമാരിയുടെ മരണം, 2004ലെ സുനാമി, ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ബ്രെക്സിറ്റ് തുടങ്ങി ചരിത്രപ്രധാനമായ പല സംഭവങ്ങളും ബാബാ വാങ്ക പ്രവചിച്ചിരുന്നു. 5079ൽ ലോകാവസാനം ഉണ്ടാകുമെന്നാണ് വാങ്കയുടെ പ്രവചനം.

2022ൽ അന്യഗ്രഹ ജീവി ആക്രമണമാണ് വാങ്ക പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുമെന്നും സൈബീരിയയിൽ മാരകമായ പുതിയൊരു വൈറസിനെ കണ്ടെത്തുമെന്നും പ്രവചനത്തിൽ ഉൾപ്പെടുന്നു. ഇത്രയും കാലം മരവിച്ച അവസ്ഥയിലായിരിക്കുന്ന വൈറസിനെയാകും കണ്ടെത്തുകയെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. 2022 പൂർണമായും വെർച്വൽ റിയാലിറ്റിയിലേയ്ക്ക് മാറുമെന്നും ഇവർ പറഞ്ഞു. ഔമുവാമുവ എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് അന്യഗ്രഹ ജീവികളെ അയക്കുമെന്നാണ് ഇവർ പറഞ്ഞത്.

വങേലിയ് ഗുഷ്‌തെരോവ എന്ന ബാബാ വാങ്ക 1911ലാണ് ജനിച്ചത്. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽപ്പെട്ട് കാഴ്ച നഷ്ടമായി. ഇതിന് ശേഷം വാങ്കയ്ക്ക് അതീന്ദ്രിയ ജ്ഞാനം ലഭിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABA, VANGA, PREDICTIONS, 2022
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.