സിഡ്നി: ആസ്ട്രേലിയയിൽ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ന്യൂസൗത്ത് വെയിൽസിലെ വൃദ്ധസദനത്തിൽ വച്ച് ഒമൈക്രോൺ ബാധിച്ച ഇയാൾക്ക് എൺപത് വയസിന് മുകളിൽ പ്രായമുണ്ട്. മരണപ്പെട്ടയാൾ കൊവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചയാളാണ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂസൗത്ത് വെയിൽസിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 6324 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതേ സമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ന്യൂസൗത്ത് വെയിൽസിൽ അധികൃതർ കൊണ്ടുവന്നിരിക്കുന്നത്. ബാറുകളിലും റെസ്റ്റോറന്റുകളിലും നിയന്ത്രണങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |