ദുബായ്: യു.എ.ഇ യിൽ വിദേശികൾക്കും മുസ്ലീം ഇതര വിഭാഗക്കാർക്കുമായി പുതുതായി ആരംഭിച്ച കുടുംബ കോടതിയിൽ അമുസ്ലീങ്ങളായ ദമ്പതികൾക്ക് സിവിൽ മാരേജ് ലൈസൻസ് അനുവദിച്ചു. കാനഡക്കാരായ ദമ്പതികൾക്കാണ് യു.എ.ഇ ലൈസൻസ് അനുവദിച്ചത്. 90 ശതമാനവും വിദേശികളുള്ള രാജ്യത്ത് ഇസ്ലാം ഇതര മതസ്ഥർക്ക് വിവാഹം കഴിക്കാനും, വിവാഹമോചനത്തിനുമുള്ള നടപടിക്രമങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ലളിതമാക്കുന്ന തരത്തിലാണ് പുതിയ സിവിൽ നിയമം രൂപകൽപന ചെയ്തിരിക്കുന്നത്.
നവംബർ ആദ്യമാണ് യു.എ.ഇ യിൽ ഇസ്ലാം ഇതര വിഭാഗങ്ങളിലെ ആളുകൾക്കായി പ്രത്യേക വ്യക്തിനിയമം നടപ്പാക്കിയത്. അമുസ്ലീം കുടുംബങ്ങളിലെ കേസുകൾ കേൾക്കുന്നതിനായി അബുദാബിയിൽ പുതിയ കോടതി സ്ഥാപിക്കുമെന്ന് അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സയെദ് അൽനഹ്യാൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |