SignIn
Kerala Kaumudi Online
Friday, 26 April 2024 5.45 PM IST

ആർ ജെ മഡോണ നാളെ ട്രെയിലർ മമ്മൂട്ടി റിലീസ് ചെയ്തു

rj-madonna

ഹിച്ച്‌കോക്ക്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അമലേന്ദു കെ.രാജ്‌, അനിൽ ആന്റോ,‌ ഷെർഷാ ഷെരീഫ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ്‌ കൃഷ്ണരാജ്‌ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആർ.ജെ.മഡോണയുടെ ഒഫീഷ്യൽ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. ചിത്രം നാളെ നീസ്ട്രീം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
സംവിധായകൻ കൂടിയായ ആനന്ദ്‌ കൃഷ്ണരാജ് തന്നെയാണ് രചനയും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്ണു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.
ഛായാഗ്രഹണം: അഖിൽ സേവ്യർ, സംഗീതം: രമേശ് കൃഷ്ണൻ എം കെ, വരികൾ: ഹൃഷികേശ് മുണ്ടാണി, ആർട്ട് ഡയറക്ടർ: ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ: ജെസ്വിൻ മാത്യൂ ഫെലിക്സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടർ: നിരഞ്ജൻ, വിഎഫ്എക്സ്: മനോജ് മോഹൻ, ടൈറ്റിൽ ഡിസൈൻ: സനൽ പി കെ, പോസ്റ്റർ ഡിസൈൻ: ജോസഫ്‌ പോൾസൺ, ഡി ഐ: ലിജു പ്രഭാകർ, മിക്സ് എൻജിനീയർ: ജിജുമോൻ ടി ബ്രൂസ്, പി ആർ ഓ: പി ശിവപ്രസാദ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RJ MADONNA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.