നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രായ മിന്നൽ മുരളി ആഗോളതലത്തിൽ ശ്രദ്ധേ നേടുകയാണ്. ടൊവിനോയുടെയും പ്രതിനായകവേഷത്തിലെത്തുന്ന ഗുരുസോമസുന്ദരത്തിന്റെയും പ്രകടനങ്ങളെ വാനോളം പ്രശംസിക്കുകയാണ് ചിത്രം കണ്ടപ്രേക്ഷകർ. ദുൽഖർ സൽമാൻ ടൊവിനോ തോമസിന് സ്നേഹപൂർവം സമ്മാനിച്ച വാച്ചാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. ചിത്രത്തിന്റെ റിലീസ് ദിവസം ഷൂട്ട് ചെയ്ത് വീഡിയോ പങ്കുവച്ച് ടൊവിനോ തോമസ് തന്നെയാണ് ദുൽഖറിന്റെ സ്നേഹ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
നെറ്റ്ഫ്ളിക്സ് ഒരുക്കിയ മിന്നൽ മുരളിയുടെ റിലീസ് ചടങ്ങിനായി പുറപ്പെടുമ്പോൾ താൻ കെട്ടാൻ പോകുന്ന വാച്ച് ഉയർത്തിക്കാണിച്ച്
മിന്നൽ മുരളിക്ക് കുറുപ്പ് തന്ന ഗിഫ്റ്റാണിതെന്ന് ടൊവിനോ പറയുന്നതാണ് വീഡിയോയിൽ. ചിത്രത്തിന്റെ റിലീസിന്
മുമ്പ് നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നും മികച്ച പ്രതികരണങ്ങൾ കേട്ട
ആഹ്ളാദത്തിലാണ് താനും ചിത്രത്തിന്റെ അണിയറപ്രവർത്തകരുമെന്നും പറയുന്ന ടൊവിനോ ദുൽഖർ നൽകിയ സ്നേഹ സമ്മാനത്തിന് നന്ദിയും പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |