തന്റെ പുതിയ ചിത്രം 'ശ്യാം സിംഗ റോയി" ആരധകർക്കൊപ്പം തിയേറ്ററിലിരുന്ന് കണ്ട് സായ് പല്ലവി. എന്നാൽ വേഷം മാറി എത്തിയ സായ് പല്ലവിയെ ആരും തിരിച്ചറിഞ്ഞില്ല. ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നടി പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടത്. ബുർഖ ധരിച്ച് ടൗണിലൂടെ നടന്ന് താരം തിയേറ്ററിലേക്ക് എത്തുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ശേഷം കാറിൽ കയറിപോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഡിസംബർ 24ന് തിയറ്ററുകളിലെത്തിയചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിൽ ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തിയത്. നാനിയാണ്നായകൻ. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ രാഹുൽ രവീന്ദ്രൻ, മുരളിശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ,ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളിയാണ് ശ്യാം സിൻഹ റോയി നിർമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |