കോട്ടയം: കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത്കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ നോക്കുക്കുത്തി സ്ഥാപിക്കൽ സമരം നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, ജില്ലാ ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ വൈശാഖ്, അരുൺ മാർക്കോസ്, അജീഷ് വടവാതൂർ, ഗൗരി ശങ്കർ, അനീഷ് ജോയ് പുത്തൂർ, യദു സി. നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |