എരുമേലി: എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് ഒമ്പത് മാസമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡലനെയാണ് (27) എരുമേലി എസ്.എച്ച്.ഒ എം.മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ എം.എസ് അനീഷ്, ഷാബു മോൻ ജോസഫ്, സുരേഷ് ബാബു, ബ്രഹ്മദാസ്, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒ ഷാജി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |