SignIn
Kerala Kaumudi Online
Thursday, 19 September 2024 7.29 PM IST

വാർത്ത ശരിയാണോ എന്നറിയാൻ സൗന്ദര്യ രജനികാന്ത് വിളിച്ചു, ആരുടെ ബുദ്ധിയാണെങ്കിലും ഒരുദിവസം എന്റെ മുമ്പിൽ വരും

Increase Font Size Decrease Font Size Print Page
rajanikanth-alphonsputhre

അൽഫോൺസ് പുത്രന് രജനികാന്തിനൊപ്പം ചിത്രം ചെയ്യാൻ താൽപ്പര്യമില്ലെന്ന വാർത്ത 2015ൽ 'പ്രേമം' റിലീസ് ചെയ്ത സമയത്താണ് പ്രചരിച്ചുകൊണ്ടിരുന്നത്. ഒരു ഓൺലൈൻ പേജിലൂടെയാണ് ഇത്തരമൊരു തെറ്റായ വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ തെറ്റായ വാർത്ത ഇന്നും തന്നെ അലട്ടുകയാണെന്നും അത് പ്രചരിപ്പിച്ചതിന് പിന്നിലെ ബുദ്ധി ആരുടേതായാലും അയാളെ ഒരു ദിവസം കണ്ടുമുട്ടും ആ ദിവസത്തിനായി നിങ്ങൾ കാത്തിരിക്കമമെന്നും ഫേസ്ബുക്കിലൂടെ പ്രേക്ഷകരോട് പ്രതികരിച്ചിരിക്കുകയാണ് അൽഫോൺസ് പുത്രൻ.

99ശതമാനം സംവിധായകരെയും പോലെ താനും രജനികാന്തിനൊപ്പം ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അന്നത്തെ വ്യാജ പോസ്റ്റിനെ കുറിച്ച് ചോദിച്ചുകൊണ്ട് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് തനിക്ക് മെസേജ് അയച്ചിരുന്നതായും താൻ ആർക്കും അഭിമുഖം നൽകിയിരുന്നില്ലെന്ന് പറഞ്ഞപ്പോൾ അവർക്ക് സത്യം മനസിലായെന്നും അത് രജനി സാറിനെ അറിയിച്ചെന്നും പോസറ്റിൽ പറഞ്ഞിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഒരു ആർട്ടിസ്റ്റിനോട് 'ഗോൾഡ്' എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ രജനികാന്ത് സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോടാണ് താൻ സംസാരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞത് വലിയ ‌ഞെട്ടൽ ഉണ്ടാക്കിയതായും പോസ്റ്റിൽ പറയുന്നു. ആ തെറ്റായ വാർത്ത പ്രചരിപ്പിച്ചയാളെ ഒരു ദിവസം കണ്ടെത്തുമെന്നും രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാർത്ഥിക്കണം എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

THEN

In 2015 after Premam release, as a filmmaker I wanted to do a film with Rajinikanth sir. 99 percent directors would want to do a film with him. One day an article came out in an online page saying that Alphonse Puthren doesn't want to do a Rajinikanth film. That news spread everywhere. Soundarya Rajinikanth had messaged me asking about this post. I replied saying that I haven't given an interview to anyone since Premam release. She understood that and she talked to Rajini sir regarding this. That issue was sorted out then.

NOW

While narrating the story of GOLD in 2021 August to a character artist...he is telling me that..he is talking to a director, who said, he is not doing a Rajinikanth film. I was shocked, but dint show it.

From 2015 till this date I feel that this fake news is bothering me.

All I want to say is that, if my film with Rajinikanth sir happened like I wished, it would have earned more than 1000 crores of rupees by entertaining the audience and the government would have earned a lot of Tax too. The loss is for me, superstar, the audience and the government.

***The one who put this article and the Brain who was behind this fake news will one day appear infront of me. You guys wait for the day.

Those who wish to see my film with Rajinikanth sir please pray for me like you always do.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAJANI KANTH, ALPHONS PUTHREN, FACEBOOK POST, FAKE NEWS ABOUT ALPHONS PUTHREN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.