SignIn
Kerala Kaumudi Online
Friday, 26 April 2024 11.08 PM IST

നോൺ ജേർണലിസ്റ്റ് പെൻഷേനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം

jilla-sammelanam

തൃശൂർ : നോൺ ജേർണലിസ്റ്റ് പെൻഷേനേഴ്‌സ് യൂണിയൻ പ്രഥമ ജില്ലാ സമ്മേളനം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്രങ്ങളെല്ലാം ആദർശാത്മകതയുടെ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് കാലങ്ങളായി. പല പത്രങ്ങളും കോപ്പറേറ്റ് ശക്തികളുടെ പിടിയിലാണ്.

സ്ഥാപിത താത്പര്യമാണ് നടക്കുന്നതെന്നും ബാലചന്ദ്രൻ പറഞ്ഞു. നോൺ ജേർണലിസ്റ്റുകളുടെ പെൻഷൻ കുടിശിക ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ഇ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എസ്.കൃഷ്ണൻ, കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടോംപനയ്ക്കൽ, പി.എ.സെബാസ്റ്റ്യൻ, കെ.എൻ.ലതാനാഥൻ, സി.ഇ.മോഹനൻ, ഇ.ശശികുമാർ, എം.എൻ.മുരളീധരൻ, പി.ടി അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.ചന്ദ്രൻ (പ്രസിഡന്റ്), സി.ആർ.രാജൻ (വൈസ് പ്രസിഡന്റ്), എം.എസ്.കൃഷ്ണൻ (സെക്രട്ടറി), എ.വി.വിജയരാഘവൻ (ജോ.സെക്രട്ടറി), എം.എൻ.മുരളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NONJOURNALIST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.