കോട്ടയം: എക്യുപ്മനിക്കൽ ക്രിസ്മസ് ആദ്യമായി കോട്ടയത്ത് സാദ്ധ്യമാക്കിയ ഫാ ആന്റണി വാഴപ്പള്ളിയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സംഗീത രത്ന പുരസ്ക്കാരം ഫാ.ഡോ.എം. പി ജോർജിന്.50001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പാശ്ചാത്യ സംഗീതവും, കർണാടക സംഗീതത്തിലെ രാഗങ്ങളും ഉൾപ്പെടുത്തി 'ഒരു വിഷു പക്ഷിയുടെ ഗാനം'എന്ന് പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത്. 17ന് തൃശൂരിൽ മന്ത്രി കെ രാജൻ അവാർഡ് സമ്മാനിക്കും.ആദ്യമായ് കേരളത്തിൽ സംഗീത കച്ചേരി അവതരിപ്പിച്ച ക്രിസ്ത്യൻ പുരോഹിതനാണ് . ദീർഘകാലമായി ശ്രുതി മ്യൂസിക് സ്കൂൾ ഡയറക്ടറാണ് .സിംഫണി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |