തൃശൂർ: സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്യസമരസേനാനിയും നാടകകൃത്തുമായിരുന്ന വി.ടി ഭട്ടതിരിപ്പാടിന്റെ ജീവിതം ആവിഷ്കരിക്കുന്ന കരിവീട്ടി എന്ന ഒറ്റയാൾ നാടകം 125 വേദികളിൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി.ടിയുടെ 125-ാം ജന്മവർഷത്തിലാണ് 125 വേദികളിൽ നാടകം അവതരിപ്പിക്കുന്നത്. അരമണിക്കൂറിൽ ദൈർഘ്യമുള്ള ഒറ്റയാൾ നാടകം അവതരിപ്പിക്കുന്നത് പി.ഡി പൗലോസാണ്. ഇ.ഡി. ഡേവീസാണ് രചന നിർവഹിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് അഞ്ചേരിച്ചിറ കാച്ചേരി ഗ്രാമസഭ ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ഇ.ഡി. ഡേവീസ്, പി.ഡി. പൗലോസ്, ശശിധരൻ കളത്തിങ്കൽ, ചെറിയാൻ ഇ. ജോർജ്, ബീന ബിനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |