തൃക്കാക്കര: അന്തരിച്ച എം എൽ എ പി ടി തോമസിന് ഒരു കോടി രൂപയ്ക്കടുത്ത് കടബാദ്ധ്യതയുണ്ടെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ. പി ടിയുടെ കുടുംബത്തിന് പാർട്ടിയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അദ്ദേഹത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 57.31 ലക്ഷം രൂപയുടെ ബാദ്ധ്യതയുള്ളതായി പി ടി രേഖപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ വായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് പുറമേ എം എൽ എ ഓഫീസിന്റെ വാടകയിനത്തിൽ 18 ലക്ഷം രൂപയും ബാദ്ധ്യതയുണ്ട്.
കൂടാതെ, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും വിട്ടു കിട്ടുന്നതിന് ജാമ്യം നിന്ന ഇനത്തിലും 14 ലക്ഷം രൂപയുടെ ബാദ്ധ്യത പിടിയുടെ പേരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |