പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ ഈ മാസം 10 ന് രാവിലെ 10ന് പത്തനംതിട്ട ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ എത്തിച്ചേരണം. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ എ 3 സൈസ് പേപ്പറിനൊപ്പം വാട്ടർകളർ, പോസ്റ്റർകളർ, അക്രിലിക് കളർ, ഫാബ്രിക് കളർ, മാർക്കർപേന എന്നിവയിലേതെങ്കിലും ഒന്ന് കൊണ്ടുവരണമെന്നും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |