സർദാർ പുനരാരംഭിച്ചു
കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി പി.എസ്. മിത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർദാറിന്റെ ചിത്രീകരണം പുനരാരംഭിച്ചു.രണ്ടു ഗെറ്റപ്പിലാണ് കാർത്തി സർദാറിൽ പ്രത്യക്ഷപ്പെടുക. ഇതുവരെ കാണാത്തതാണ് പുതിയ ഗെറ്റപ്പ്. പുതിയ ഗെറ്റപ്പിന്റെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. റാഷി ഖന്നയും രജിഷ വിജയനുമാണ് കാർത്തിയുടെ നായികമാർ. സിമ്രാനാണ് ചിത്രത്തിലെ മറ്റൊരു താരം. ചുങ്കി പാണ്ഡെ, ഇളവരശ് എന്നിവരാണ് മറ്റു താരങ്ങൾ. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാറാണ് സർദാർ നിർമ്മിക്കുന്നത്. ജോർജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു.ജി.വി. പ്രകാശ് കുമാർ ആദ്യമായാണ് പി.എസ്. മിത്രൻ ചിത്രത്തിന് സംഗീതസംവിധാനം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |