കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നാലാംവാർഡിലെ കൊക്കാത്തോട് നെല്ലിക്കപ്പാറയിലെ കോട്ടാംപാറ ആദിവാസി ഊരിലേക്കും ഊര് വിദ്യാകേന്ദ്രത്തിലേക്കും സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന റോഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 5.39 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജോജുവർഗീസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ദേവകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, വി.ജെ.ജോസഫ്, ചന്ദ്രൻ ഒരേക്കർ, തങ്കച്ചൻ, ടി.ജി.നിഥിൻ, സോമരാജൻ, സജിതോമസ്, സരോജിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |