മാഹി: കോൺഗ്രസ് നേതാവും ന്യൂമാഹി മുൻ പഞ്ചായത്തംഗവുമായിരുന്ന കെ.എം പ്രഭാകരൻ അനുസ്മരണം മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഐ. അരവിന്ദൻ, പി.പി. ആശാലത, പയറ്റ അരവിന്ദൻ, പി. ശ്യാംജിത്ത്, കെ.വി. ഹരീന്ദ്രൻ, വി.കെ ജിതേഷ് സംസാരിച്ചു. കെ. മോഹനൻ സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് വള്ളിൽ ദാമു, അങ്കവളപ്പിൽ വാസു അനുസ്മരണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |