ന്യൂയോർക്ക് : അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ' ഫുൾ ഹൗസി"ലൂടെ പ്രശസ്തനായ നടനും കൊമേഡിയനുമായ ബോബ് സാഗറ്റ് ( 65 ) അന്തരിച്ചു. ഫ്ലോറിഡയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. അസ്വഭാവികമായ ഒന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. 1990കളിൽ അമേരിക്കൻ ടെലിവിഷനിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒന്നായിരുന്ന ബോബ്, ഫുൾഹൗസിൽ അവതരിപ്പിച്ച ഡാനി റ്റാനർ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. എ.ബി.സിയിൽ 1987 - 1995 കാലയളവിൽ എട്ട് സീസണുകളായി ഫുൾഹൗസ് സംപ്രേക്ഷണം ചെയ്തിരുന്നു. ഇരുപതോളം ചിത്രങ്ങളുടെ ഭാഗമായ ബോബ് ടെലിവിഷൻ പരിപാടികളുടെ അവതാരകനായും തിളങ്ങി. 1956ൽ ഫിലാഡെൽഫിയയിലാണ് ബോബിന്റെ ജനനം. ആദ്യ ഭാര്യ ഷെറി ക്രാമെറിൽ നിന്ന് ബന്ധം വേർപെടുത്തിയ ബോബ് പിന്നീട് കെല്ലി റിസോയെ വിവാഹം ചെയ്തു. മൂന്ന് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |