തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പഞ്ചാബ് സർക്കാർ നടപടിക്കെതിരെയും കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയ നിലപാടിനെതിരെയും ഭാരതീയ ജനതാ പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മൗന സത്യാഗ്രഹ സദസ് നടത്തി. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ജനറൽ സെക്രട്ടറി പി.കെ.ബാബു, ജില്ലാ പ്രസിഡന്റ് വി.സി ഷാജി, സംസ്ഥാന സമിതി അംഗം നിജി , ശശി മരുതയൂർ, അമ്പാടി മേപ്പുറത്ത്, സിജു വി.സി, ഉണ്ണിക്കൃഷ്ണൻ, ബിജു കുന്നംകുളം, അരവിന്ദാക്ഷൻ പുതുക്കാട്, ആനന്ദൻ കൊടുമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
389 പേർക്ക് കൊവിഡ്
തൃശൂർ: തിങ്കളാഴ്ച 389 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 306 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,762 ആണ്. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,970 ആണ്. 5,46,953 പേരാണ് ആകെ രോഗമുക്തരായത്. ഒരാൾക്ക് ഇന്നലെ ഒമിക്രോൺ സ്ഥീരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91% ആണ്. ഇതുവരെ 46,23,108 ഡോസ് കൊവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,93,438 പേർ ഒരു ഡോസ് വാക്സിനും, 21,24,580 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 80,476 കുട്ടികളാണ് കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
കൊവിഡ് വാക്സിനേഷനിൽ
ക്രമീകരണം
തൃശൂർ : കൊവിഡ് 19 വാക്സിനേഷന് ഇന്ന് മുതൽ പുതിയക്രമീകരണം ഏർപ്പെടുത്തി. ജനറൽ ആശുപത്രി/ ജില്ലാ ആശുപത്രി/ താലൂക്ക്ആശുപത്രി/ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കുള്ള കൊവിഷീൽഡ് വാക്സിനേഷൻ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ ഉണ്ടാകൂ. 15 വയസിന് മുകളിലുള്ളവർക്കുള്ള കോവാക്സിൻ വാക്സിനേഷൻ ചൊവ്വാഴ്ചകളിൽ മാത്രം പ്രാഥമികാരോഗ്യ കേന്ദ്രം/ കുടുംബാരോഗ്യ കേന്ദ്രം/ നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലുണ്ടാകും. 18 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് വാക്സിനേഷൻ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം. 15 വയസിനു മുകളിലുള്ളവർക്കുള്ള കോവാക്സിൻ വാക്സിനേഷൻ ശനിയാഴ്ചകളിൽ മാത്രമെ ഉണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |