എടക്കര: അഞ്ചുലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി കൊടുവളളി കളത്തിൽതൊടിക മുഹമ്മദ് മിഖ്ദാദ് എന്ന മിക്കുവിനെ( 22) പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അറസ്റ്റ്. കൊടുവള്ളിയിൽ നിന്നും വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച് കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തത്. പണം സഹിതം പ്രതിയെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും.
പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി. അജയകുമാർ, പൊലീസുകാരായ പി.എ സാദത്ത് ബാബു, റിയാസ് ചീനി, എസ്. പ്രശാന്ത് കുമാർ, പി. ജിതിൻ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |