കൊച്ചി: 2020-21 സാമ്പത്തിക വർഷത്തെ (2021-22 അസസ്മെന്റ് വർഷം) ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള കാലാവധി സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) 2022 മാർച്ച് 15 വരെ നീട്ടി. കൊവിഡ് പ്രതിസന്ധി, സെർവറിലെ പ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് തീരുമാനം.
റിട്ടേൺ സമർപ്പിക്കാനുള്ള പതിവ് കാലാവധി ഓരോവർഷവും ജൂലായ് 31 ആണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇത് ആദ്യം സെപ്തംബർ 30 വരെയും പിന്നീട് ഡിസംബർ 31ലേക്കും നീട്ടിയിരുന്നു.
നിരവധിപേർ ഇനിയും റിട്ടേൺ ഫയൽ ചെയ്യാനുണ്ട്. ഇൻകം ടാക്സ് ഓഡിറ്റ് റിപ്പോർട്ടും ഇൻകം ടാക്സ് ആക്ടുപ്രകാരമുള്ള മറ്റ് ഓഡിറ്റ് റിപ്പോർട്ടുകളും ഫെബ്രുവരി 15നകം സമർപ്പിച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |