SignIn
Kerala Kaumudi Online
Friday, 26 April 2024 9.13 PM IST

കമലയ്ക്കും മകനും ഉറങ്ങാം ഇനി അടച്ചുറപ്പുള്ള വീട്ടിൽ

lockel

ഫറോക്ക്: പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയിൽ മഴ​യോടും വെയിലി​നോടും ​​പൊരുതി ജീവിച്ച നല്ലൂരങ്ങാടി​ ​പുഴക്കര കമലയ്ക്കും മകൻ കൃഷ്ണനും ​ഇനി ​കാരുണ്യത്തണലിൽ​ അന്തിമയങ്ങാം. ഖത്തർ കെ.എം.സി.സി​ ഒരുക്കിയ വീടിന്റെ താക്കോൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നല്ലൂർ ശിവക്ഷേത്രം മേൽശാന്തി തെഞ്ചീരി ഇല്ലം രാമൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ കൈമാറി. പത്ത് ലക്ഷം രൂപ ചെലവിലാണ് മനോഹരമായ വീട് പണിതത്. പലതരം അസുഖ​ങ്ങളാൽ ദുരിത ജീവിതം നയിച്ച കമലയും മകൻ കൃഷ്ണനും ഒമ്പത് വർഷത്തോളമായി മൂന്ന് സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയ്ക്ക് കീഴിലാണ്. ശിഹാബ് തങ്ങൾ ട്രസ്റ്റിന് കീഴിലുള്ള പാലിയേറ്റീവ് വനിതാ വിംഗിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വീടു സന്ദർശനത്തിനിടെയാണ് ഫറോക്ക് നഗരസഭയിലെ 26ാം ഡിവിഷനിലെ കമലയെയും മകനെയും കാണാനിടയായത്. തുടർന്ന് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഖത്തർ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടുകയും വീട് പണി ഏറ്റെടുക്കുകയുമായിരുന്നു. താക്കോൽദാന ചടങ്ങിൽ സംസ്ഥാന മുസ്ലിംലീഗ് ഉപാദ്ധ്യക്ഷൻ എം. സി.മായിൻ ഹാജി, എം.മുഹമ്മദ് കോയ ഹാജി, കെ.ആലിക്കുട്ടി, ടി.പി.ആരിഫ് തങ്ങൾ, റഹൂഫ് മലയിൽ, അസീസ് കറുത്തേടത്ത്, ഇ.കെ.അബ്ദുൽ ലത്തീഫ്, വി.മുഹമ്മദ് ബഷീർ, വീരാൻ വേങ്ങാട്ട്, അഡ്വ.കെ.എം.ഹനീഫ, ഡിവിഷൻ കൗൺസിലർ പ്രതീക്ഷൻ, കെ.സി.ശ്രീധരൻ, കെ.കുമാരൻ, അഷറഫ് ബഡേരി, അലി പാച്ചീരി, സമദ് നല്ലളം, എ.കെ.ആബിദ, ഗഫൂർ പെരുമുഖം, ഹനീഫ പാണ്ടികശാല, കെ.എ.വിജയൻ, ഹംസ പെരുമുഖം, വാഹിദ് കല്ലമ്പാറ, ഷഫീഖ് അരക്കിണർ, ശിഹാബ് നല്ലളം, ടി.പി.സലീം, പി.കെ. സലീം, എം.എൽ.സി സലീം, ദാമോദരൻ അത്തംവളവ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.